പീരുമേട്: വണ്ടൻമേട് നെറ്റിത്തൊഴുവിൽ പശുവിനെ കറക്കുന്നതിനിടയിൽ കറവ യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
അയല്‍വാസിയുടെ വീട്ടില്‍ പശുവിനെ കറക്കാന്‍ എത്തിയ നെറ്റിത്തൊഴു കോങ്കല്ല്മേട് ഇലവുങ്കല്‍ മാത്യു സ്കറിയ ആണ് മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുടമയും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് വണ്ടന്മേട് പോലീസ് സ്ഥലത്തെത്തുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെന്‍സിയാണ് ഭാര്യ.