കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരത്ത് ഇന്ന് വൈകിട്ട് വീടിന് മിന്നലേറ്റു
വൈകിട്ട് പെയ്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടാം വാർഡിൽ താമസിക്കുന്ന വത്സ മത്തായിയുടെ വീടിനാണ് മിന്നലേറ്റത്. അടുക്കള, അടുക്കള വരാന്ത, ശുചി മുറി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രിസിറ്റി സംവിധാനങ്ങളും ഇടിമിന്നലിൽ തകർന്നു.