കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോതമംഗലം മെന്റർ ഹാളിൽ നടന്നു
എം.എൽ.എ ആന്റണി ജോൺ ആറ് മണിക്ക് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ മുഖ്യ അതിഥിയായിരുന്നു. കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതിയുടെ സംസ്ഥാന ചെയർമാൻ വി.ടി ഹരിഹരൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.