കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ സൈക്കിൾ പദ്ധതിയിൽ അഴിമതി: മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം
കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതിയിലെ അഴിമതി ആരോപിച്ച് ബിജെപി കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഉപയോഗിക്കാതെ നശിച്ച സൈക്കിളുകളിൽ റീത്ത് സമർപ്പിച്ചായിരുന്നു പ്രതിഷേധം. റെനീഷ്, നവ്യാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.