ഒറ്റപ്പാലം: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മരിച്ചു
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മരിച്ചു. സഹോദരിമാരുടെ മക്കളായ മൂന്നു പേരാണ് പുഴയിൽ അപകടത്തിൽപെട്ടത്. കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തിയപ്പോൾ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. കുറ്റിക്കോട് പരേതനായ പാറക്കൽ മുസ്തഫയുടെയും റാബിയത്തിന്റെയും മകൾ 17 വയസുള്ള റിസ്‌വാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മണ്ണാർക്കാട് ചെറുമല അബൂബക്കറിന്റെയും സുഹറയുടെയും മകൾ 20 വയസുള്ള ദീമ മെഹബ, പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദീന്റെയും നബീസയുടെയും മകൻ 20 വയസുള്ള ബാദുഷ രാത്രി ആശുപത്രിയിൽ വച്ചും മരിച്ചു.