കോതമംഗലം: നേര്യമംഗലം - ഇടുക്കി റോഡിൽ നിർത്തിയിട്ടിരുന്ന ഓമ്നി വാനിന്റെ മുകളിൽ ഇന്ന് മരം വീണു
നേര്യമംഗലം - ഇടുക്കി റൂട്ടിൽ സുര എന്ന വ്യക്തിയുടെ ഓമ്നി വാനിന്റെ മുകളിലേക്ക് ഫോറസ്റ്റ് വക മരം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് ഇടുക്കി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന മരം മുറിച്ചു നീക്കി ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിച്ചു.