കോതമംഗലം: താന്നിപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച അച്ഛൻ്റെയും മകളുടെയും സംസ്കാരം ഇന്ന് കോതമംഗലം ചെറിയപള്ളിയിൽ നടന്നു
കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസി എന്നിവരുടെ സംസ്കാരമാണ് ഇന്ന് ഉച്ചയോടെ നടന്നത്. ചെറിയപള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ കാണുവാൻ നിരവധി ആളുകളാണ് പള്ളി അങ്കണത്തിൽ എത്തി ചേർന്നത്. ആൻ്റണി ജോൺ MLA, മാത്യു കുഴൽ നാടൻ MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.