നെടുമങ്ങാട്: നെടുമങ്ങാട്ടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പി എ മുഹമ്മദ് റിയാസ് കല്ലിങ്കൽ ഗ്രൗണ്ടിൽ നിർവഹിച്ചു
നെടുമങ്ങാടിനെ ഓണാവേശത്തിലാഴ്ത്തി ഓണോത്സവം 2025ന് തുടക്കമായി. കല്ലിങ്കൽ ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നടനും സംവിധായകനുമായ ബേസിൽ ജോസഫും മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സർക്കാരും നെടുമങ്ങാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.