തൊടുപുഴ: കാണാതായ വീട്ടമ്മയുടെ മൃതദേഹം കരിമണ്ണൂർ ചെപ്പുകുളം റോഡരികിലെ കൊക്കയിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തി
കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ പട്ടിത്താനം കപ്പടക്കുന്നേല്‍ സാം കെ ജോര്‍ജ്ജിന്റെ ഭാര്യ ജെസ്സിയുടെ മൃതദേഹമാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്താണ് റോഡില്‍ നിന്നും 30 അടിയോളം താഴ്ചയില്‍ ജീര്‍ണ്ണിച്ച് അഴുകിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ജെസ്സിയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.