അടൂര്‍: പന്തളം ശ്രീ സരസ്വതി സംഗീതോത്സവം ഒക്ടോബർ 21-ന് സമാപിക്കും
പന്തളം പ്രകാശ് ഓഡിറ്റോറിയത്തിൽ അഞ്ച് ദിവസമായി നടന്നുവരുന്ന ശ്രീ സരസ്വതി സംഗീതോത്സവം ഒക്ടോബർ 21 ബുധനാഴ്ച സമാപിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, തുടർന്ന് സംഗീത സദസ്സ് എന്നിവ നടക്കും.