വർക്കല: തിരുവനന്തപുരത്ത് ഡ്രൈ ഡേ റെയ്ഡ്: 107 ലിറ്റർ വിദേശമദ്യവുമായി 3 പേർ പിടിയിൽ
തിരുവനന്തപുരത്ത് ചിറയൻകീഴ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 107 ലിറ്റർ വിദേശമദ്യ ശേഖരം പിടികൂടി. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.