തൊടുപുഴ: വണ്ണപ്പുറം സ്മാർട്ട് കൃഷിഭവൻ്റെ ഉദ്ഘാടനം വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുളള ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കും. ഇന്നത്തെ കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ കൃഷിയിലും ഉള്‍പ്പെടുത്തണം. ഇതിനായി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വഴി വന്യമൃഗ ശല്യം തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍ സ്മാര്‍ട്ട് കൃഷിഭവന് പദ്ധതി വിശദീകരിച്ചു.