കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിന് പാമ്പ് കടിയേറ്റു; മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് പരപ്പനങ്ങാടി സ്വദേശി ഫഹദിന് പാമ്പ് കടിയേറ്റു. ജോലി തേടി എത്തിയ യുവാവിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിസരത്തെ കാടുപിടിച്ച ഭാഗത്ത് നിന്നാണ് പാമ്പ് എത്തിയതെന്ന് സംശയിക്കുന്നു.