കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട് പന്നിയങ്കരയിൽ കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ ഒളവണ്ണ സ്വദേശി കെ സി നവാസ് പിടിയിൽ. 168 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഡാൻസാഫ് ടീമും പന്നിയങ്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.