റാന്നി: ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കം;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കമായി. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് നടക്കുന്ന സംഗമ സമ്മേളനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷനായി. 15 വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,500 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.മൂന്ന് സെഷനുകളിലായാണ് സംഗമത്തിൽ ചർച്ച നടക്കുന്നത്.രാവിലെ ഭജനയ്ക്ക് ശേഷം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.