കോഴഞ്ചേരി: കാവുകളുടെ സമഗ്ര വികസനം, എം പി ഫണ്ട് അനുവദിക്കണമെന്ന് കാവ് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ പ്രസ് ക്ലബിൽ പറഞ്ഞു
പത്തനംതിട്ട: കാവുകളുടെ സമഗ്ര വികസനത്തിന് എം. പിമാരുടെ പ്രാദേശിക ഫണ്ട് അനുവദിക്കണമെന്ന് കാവു പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ 20 എം.പിമാർക്കും നിവേദനം നൽകും. ദുർമന്ത്രവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.