കാപ്പാ പ്രതിയെ ജയിലിലടച്ചു
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടാളികളുമായി ചേർന്ന് സാധാരണക്കാരായ പ്രദേശവാസികളെ ഭയപ്പെടുത്തിക്കൊണ്ടും അവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഗുരുതരപരിക്കുകൾ ഏല്പിച്ചുകൊണ്ടും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മാരകമായി പരിക്കേൽപ്പിക്കുക, നരഹത്യാശ്രമം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ മുൻസിപ്പൽ ആലിശ്ശേരി വാർഡിൽ തിരുവമ്പാടി പി ഒ യിൽ SN സദനം അരയൻപറമ്പ് വീട്ടിൽ 29 വയസ്സുള്ള അരുൺ ഡി. ദാസ് @ നന്ദു @ മൊന്തയെ കാപ്പാ നിയമ പ്രകാരം അടിയന്തിര നടപടി നടപടി സ്വീകരിക്കുന്നതിനായി ആലപ്പുഴ ജില്ലാപോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവായിരുന്നതും, അരുൺ ഡി. ദാസ് @ നന്ദു @ മൊന്തയെ 18.10.2026 തീയതി അറസ്റ്റ് ചെയ്തിട്ടുള്ളതും ആണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് അയച്ചിട്ടുള്ളതാണ്.