
യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി അമ്പലപ്പുഴ പോലീസിന്റെ പിടിയിലായി.
യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി തകഴി പഞ്ചായത്ത് 12 ആം വാർഡിൽ കുറുങ്ങാട് ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന മോജിത്ത് മോഹനനെ (40 ) ആണ് അതിസാഹസികമായി അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. 11.10. 2026 തീയതി രാത്രി 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതിയുടെ അയൽവാസിയായ രതീഷ്(45) എന്നയാളുടെ വീട്ടിൽ ചെന്ന് കത്തിക്ക് തലയ്ക്ക് കുത്തിയും കയ്യിലും ഷോൾഡറിലും വെട്ടിയും മാറിടങ്ങളിൽ ബ്ലേഡ് കൊണ്ട് വരിഞ്ഞുo പരിക്കേൽപ്പിക്കുകയായിരുന്നു.രതീഷ് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും പ്രതി അവിടെനിന്ന് കടന്നു കളയുകയും ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ പരിക്ക് പറ്റിയ രതീഷിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ്,പുലിമുഖം ഫെറിയുടെ സമീപത്തുനിന്ന് വെള്ളത്തിൽ ചാടി രക്ഷപെടാൻ നിന്ന മോജിത്തിനെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ ജയേഷ് ചന്ദ്രൻ, S.I അഭയ് ചന്ദ്,S.I രഞ്ജിത്, A.S.I അബ്ദുൾ സലിം, C.P.O അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.മോജിത്ത് ഇതിന് മുന്പും അടിപിടി കേസുകളിലെ പ്രതിയാണ്.