കൊട്ടാരക്കര: അഞ്ചൽ തടിക്കാട് അറക്കൽ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ചിറയിലേക്ക് മറിഞ്ഞ് അപകടം
ആയൂർ ഭാഗത്തു നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് പിക്കപ്പ് നിയന്ത്രണം വിട്ട് ചിറയിലേക്ക് മറിഞ്ഞത്. അപകടസമയം വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.