കോട്ടയം: കച്ചവടക്കാരൻ അസഭ്യം പറഞ്ഞതിനെതിരെ ചൂട്ടുവേലിയിൽ ഹരിതകർമ സേനയുടെ പ്രതിഷേധം
ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതിഷേധം നടത്തിയത്. കോട്ടയം നഗരസഭയിലെ കുമാരനല്ലൂർ ഡിവിഷനിൽപ്പെട്ട ചൂട്ടുവേലി എസ്.എച്ച് മൗണ്ട് ഭാഗത്ത് കടയിൽ പ്ലാസ്റ്റിക്ക് എടുക്കാൻ ചെന്ന ഹരിത കർമസേന അംഗങ്ങൾക്ക് നേരെയാണ് കച്ചവടക്കാരൻ കഴിഞ്ഞ ദിവസം തെറി അഭിഷേകം നടത്തിയത്.