തലപ്പിള്ളി: കാഞ്ഞിരക്കോട് സെന്ററിൽ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു
കാഞ്ഞിരക്കോട് സെന്ററിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ചു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിലാണ് സംഭവം. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ ബസ് ഡ്രൈവർ കൊണ്ടയൂർ സ്വദേശി മുരളിയെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരവൂരിൽ നിന്നും ഓട്ടുപാറയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലെ ഡ്രൈവറെയാണ് കാറിൽ എത്തിയ സംഘം സൈഡ് നൽകിയില്ലെന്നാരോപിച്ച് മർദ്ദിച്ചത്.