പട്ടാമ്പി: മഞ്ഞളുങ്ങലിൽ അമിതവേഗതിയിലെത്തിയ സ്വകാര്യ ബസ് കാറിലിടിച്ചു, ബസ് തടഞ്ഞിട്ട് നാട്ടുകാർ
പട്ടാമ്പിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി പാലക്കാട് സംസ്ഥാനപാതയിൽ മഞ്ഞളുങ്ങൽ സെന്ററിലാണ് സംഭവം. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. പട്ടാമ്പിയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സ് അതേ ദിശയിൽ പോയിരുന്ന കാറിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. ബസ്സ് അമിതവേഗതയിൽ ആയിരുന്നുവെന്നും അശ്രദ്ധമായാണ് ഓടിച്ചിരുന്നത് എന്നും ആരോപിച്ച് നാട്ടുകാർ ബസ് റോഡിൽ തടഞ്ഞിട്ടു.