ചാവക്കാട്: ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പഞ്ചവാദ്യം കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു
ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രമുഖ പഞ്ചവാദ്യം കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനാണ് പുരസ്കാരം സമർപ്പിച്ചത്. 55555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതായിരുന്നു പുരസ്കാരം .