സുൽത്താൻബത്തേരി: പൊൻകുഴിയിൽ നിന്നും കഞ്ചാവും മെത്തഫിറ്റമിനും പിടികൂടിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി പിടിയിൽ
മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്ത ഫിറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിലാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പി അറസ്റ്റിലായത്. കേസിൽ ഒരാൾ നേരത്തെ തന്നെ പിടിയിലായിരുന്നു