അടൂര്‍: നാടും നഗരവും അമ്പാടിയാക്കി അടൂരിലും പന്തളത്തും ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്രകൾ നടന്നു.
നാടും നഗരവും അമ്പാടിയാക്കി അടൂരിലും പന്തളത്തും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നടന്നു.അടൂർ പാർത്ഥസാരഥി ക്ഷേത്രം,പെരിങ്ങനാട് തൃച്ചേന്ദ മംഗലം മഹാദേവർ ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അടൂരിൽ മഹാ ശോഭായാത്രകൾ നടന്നത്. വിവിധ ബാലഗോകുലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ചേന്നംപള്ളി ക്ഷേത്ര മൈദാനിയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരിങ്ങനാട് തൃച്ചേന്ദ മംഗലം മഹാദേവർ ക്ഷേത്രത്തിൽ സമാപിച്ചു.