തൃശൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ സ്ഫോടനം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ അയ്യന്തോളിലെ വീട്ടുപരിസരത്തെ സ്ഫോടന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിയത് ഗുണ്ട് ആണെന്ന് കണ്ടെത്തി. ശോഭയുടെ വീടിൻ്റെ എതിർ വശത്തെ വീടിൻ്റെ ഗേറ്റിന് മുന്നിലാണ് ഗുണ്ട് പൊട്ടിയത്. ഗുണ്ട് പൊട്ടിയ വീട്ടിലെ യുവാവിൻ്റെ സുഹൃത്തുക്കളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരങ്ങൾ. ശോഭാ സുരേന്ദ്രന്റെ വീടിന് നേരെ ഉണ്ടായ ആക്രമണം അല്ലെന്നാണ് പോലീസിന്റെ നിഗമനം .