മുകുന്ദപുരം: പോക്സോ കേസിൽ 70 കാരന് 6 വർഷം തടവ് വിധിച്ച് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി
പോക്സോ കേസിൽ 70 കാരന് 6 വർഷം തടവും 25,000 രൂപ പിഴയും വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി. ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച ആളൂർ സ്വദേശി കീഴാട്ടിൽ ചന്ദ്രനെതിരെയാണ് നടപടി. 2021ൽ ആളൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി.ആർ വിധി പ്രസ്‌താവിച്ചത്.