കണ്ണൂർ: KGBRF ജില്ലാ സമ്മേളനം കേരള ബാങ്ക് മിനി ഹാളിൽ സംഘടിപ്പിച്ചു
Kannur, Kannur | Sep 16, 2025 കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം ആറാമത് കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. കേരള ബാങ്ക് മിനി ഹാളിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ ബാഹുലേ യന് ഉദ്ഘാടനം ചെയ്തു. ബാങ്കിങ്ങ് മേഖലയിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ മുൻകൈ എടുക്കണ മെന്ന് ബാഹുലേയന് പറഞ്ഞു.ചൊവ്വാഴ്ച്ച പകൽ 11 ഓടെ നടന്ന സമ്മേളനത്തിൽ KGBRF ജില്ലാ പ്രസിഡന്റ് പി ടി വസന്ത് അധ്യക്ഷത വഹിച്ചു. സി സി പ്രേമരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.