തൊടുപുഴ: വനിത സുഹൃത്തിൻ്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കണ്ണൂരിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടി
2024ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ മാതാവിന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കുട്ടിയുടെ മാതാവുമായി വിജേഷിന് സൗഹൃദമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് വിജേഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മാതാവ് വിദേശത്തേക്ക് പോയി. ഇതിന് ശേഷമാണ് കുട്ടിയില്‍ നിന്നും പിതാവ് പീഡനത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പിതാവ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.