പട്ടാമ്പി: പട്ടാമ്പി ടൗൺ റോഡ് നവീകരണം, മുഹമ്മദ് മുഹ്സിൻ എംഎൽഎ സന്ദർശിച്ചു
പട്ടാമ്പി നഗരത്തിൽ റോഡ് നവീകരണം പുരോഗമിക്കുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ സന്ദർശനം നടത്തി പ്രവർത്തികൾ വിലയിരുത്തി. തിരുവനന്തപുരത്ത് നിയമസഭയിൽ ആയിരുന്ന മുഹമ്മദ് മുഹ്സിൻ എംഎൽഎ ഇന്ന് രാത്രിയോടുകൂടിയാണ് പട്ടാമ്പി ടൗണിലെത്തി പ്രവർത്തികൾ നിരീക്ഷിച്ചത്. 84 കോടി രൂപ ചിലവഴിച്ചാണ് നിള ആശുപത്രി മുതൽ ഐ പി ടി കോളേജ് വരെ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിൻറെ ഭാഗമായി ആണ് ഗതാഗതം നിരോധിച്ചുകൊണ്ട് പട്ടാമ്പി ടൗണിലെ റോഡ് ടാറിങ് നടത്തിയത്.