ഹൊസ്ദുർഗ്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 16കാരന് പ്രകൃതിവിരുദ്ധ പീഡനം; രണ്ടുപേർ കൂടി പിടിയിൽ
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആൽബിൻ 40,കോഴിക്കോട് മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുൽ മനാഫ് 37 എന്നിവരാണ് പിടിയിലായത്. പ്രതികളെ വ്യാഴാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു