ചാലക്കുടി: പോട്ട സിഗ്നൽ ജംഗ്ഷനിൽ ടാറ്റാ സുമോ ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ ടാറ്റാസുമോ ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലായിരുന്ന പറപ്പൂർ നാലുപുരക്കൽ സിദ്ധാര്‍ത്ഥന്‍ ഭാര്യ 58 കാരി മല്ലികയാണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലെ യാത്രക്കാരായ പത്ത് പേര്‍ക്ക് ആണ് പരിക്കേറ്റത്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മല്ലിക മരണപ്പെട്ടത്. ചാലക്കുടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.