കുന്നംകുളം: കുന്നംകുളം മത്സ്യ മാർക്കറ്റിന് സമീപം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
കുന്നംകുളം മത്സ്യ മാർക്കറ്റിന് സമീപം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്നതിനിടെ സ്വകാര്യ ബസ് കുന്നംകുളം മത്സ്യ മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു.