വെെത്തിരി: വനം വന്യജീവി നിയമം ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ബി.ജെ.പി കൽപറ്റ പ്രസ് ക്ലബിൽ ആരോപിച്ചു
സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയമം ഭേദഗതിബിൽ തെരഞ്ഞെടുപ്പ് തട്ടിപ്പണന്നും നേരത്തെ തന്നെ കേന്ദ്ര നയത്തിലുള്ള കാര്യങ്ങൾ മാത്രമാണ് പുതിയ ബില്ല് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് എന്നും ബിജെപി ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ ആരോപിച്ചു.ഇത്രയും കാലം കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടതു സർക്കാർ വയനാട്ടിലെ ജനതയോട് മാപ്പ് പറയാൻ തയ്യാറാവണം എന്നും ഇവർ പറഞ്ഞു.