അടൂര്‍: ചേരിക്കൽ - തെക്കേതുണ്ടിൽ - നെല്ലിക്കൽ റോഡിൻ്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് M P നിർവഹിച്ചു
പന്തളം : രാജ്യസഭാ അംഗംജോൺ ബ്രിട്ടാസിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് പുനർനിർമ്മിച്ച ചേരിക്കൽ തെക്കേതുണ്ടിൽ നെല്ലിക്കൽ റോഡിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം പി നിർവ്വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ ടി കെ സതി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ മോഹൻദാസ് സ്വാഗതം ആശംസിച്ചു. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയിസ് ഡയറക്ടർ പി ബി ഹർഷകുമാർ, ആർ ജ്യോതികുമാർ, കെ എൻ പ്രസന്നകുമാർ, പന്തളം നഗരസഭ കൗൺസിലർ എസ് അരുൺ, രാധാ രാമചന്ദ്രൻ, കെ.കെ സുധാകരൻ എന്നിവർ പ്രസംഗിച്ചു