തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ജന്മദിനം, തൈക്കാട് BJP ഓഫീസിലെ ഫോട്ടോ പ്രദർശനം രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഫോട്ടോപ്രദർശനം നടത്തി ബിജെപി. തൈക്കാടെ ബിജെപി സിറ്റി ജില്ലാ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ഇന്ന് രാവിലെ ബിജെപി സംസ്ഥാന അധ്യഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ചടങ്ങിൽ അധ്യക്ഷനായി. ഒക്ടോബർ 2 വരെയാണ് ഫോട്ടോ പ്രദർശനം.