തിരൂര്‍: മംഗലം ചേന്നരയിൽ വീടിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായി
മംഗലം ചേന്നരയിൽ വീടിന് തീപിടിച്ചു വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12 യോടെയായിരുന്നു സംഭവം. ചേന്നര പെരുന്തുരുത്തിയിലെ അബ്ദുള്ളയുടെ വീടിനാണ് തീപിടിച്ചത്. വീടിൻ്റെ മുകൾ നിലയിലാണ് തീപിടുത്തം ഉണ്ടായത്. വീട്ടിൽ ജോലി ചെയ്തിരുന്നവരും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിരൂർ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണക്കാനായത്. മുകൾ നിലയിലെ കട്ടിൽ, അലമാര ഉൾപ്പെടെ ഗൃഹോപകരണങ്ങൾ എല്ലാം കത്തി നശിച്ചിട്ടുണ്ട്. കാരണം വ്യക്തമല്ല.