പറവൂർ: വടക്കൻ പറവൂർ അത്താണിയിൽ വീടിന് നേരെ ഗുണ്ടെറിഞ്ഞതായി പരാതി
എറണാകുളം വടക്കൻ പറവൂർ അത്താണിയിൽ വീടിന് നേരേ അക്രമണം.പ്രദേശവാസിയായ ജീൻസന്റെ വീടിന്റെ നേരെയാണ് അക്രമം ഉണ്ടായത്. ബൈക്കിലെത്തിയവർ വീടിന് നേരേ ഗുണ്ട് എറിയുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായും ഇന്ന് രാവിലെ 10 മണിക്ക് പ്രദേശത്ത് പരിശോധന നടത്തിയതായും പറവൂർ സി ഐ സംഭവസ്ഥലത്ത് പറഞ്ഞു. വീര്യം കൂടിയ പടക്കമാണ് വീടിനു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടവസ്തു എന്താണെന്ന് കണ്ടെത്താൻ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.