പറവൂർ: വെളിയത്തുനാട്ടിൽ തെങ്ങിൻറെ പൊത്തിൽ നിന്ന് തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ 7ആം ക്ലാസുകാരൻ മരിച്ചു
. തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു. ആലുവ തോട്ടക്കാട്ടുകര സ്കൂളിലെഏഴാം ക്ലാസ് വിദ്യാർത്ഥി വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് ദാരുണ അപകടം ഉണ്ടായത്. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടിയുടെ മരണം സംഭവിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.