കൊടുങ്ങല്ലൂർ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് ₹ 55,000 തട്ടി, പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം വേങ്ങര കണ്ണാട്ടിപടി സ്വദേശി അക്ഷയിയേയാണ് മലപ്പുറത്ത് നിന്ന് ജില്ലാ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറിയാട് സ്വദേശിനി ചെമ്മാലിൽ വീട്ടിൽ ശ്രീക്കുട്ടിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ശ്രീക്കുട്ടിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബൽ സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ ലോൺ നൽകാമെന്ന് വ്യാജ പരസ്യം അയച്ചു നൽകിയിരുന്നു തട്ടിപ്പ്.