തൃശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബസും കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം, റോഡിൽ ഗതാഗതക്കുരുക്ക്
മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. സ്വകാര്യ ബസ്സിന് പുറകിൽ കാറും തൊട്ടു പുറകിലായി ടോറസ് ലോറിയുമാണ് ഇടിച്ചത്. കാറിന്റെ മുൻവശവും പുറകുവശവും തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും സാരമായ പരിക്കേറ്റിട്ടില്ല എന്നാണ് വിവരങ്ങൾ. സംഭവത്തെ തുടർന്ന് ഏറെനേരം ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.