കുന്നത്തുനാട്: 20 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയായ യുവതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശിനി സലീമാ ബീഗം എന്ന 28 വയസ്സുകാരിയെയാണ് പോലീസ് പിടികൂടിയത്.പെരുമ്പാവൂർ എ എസ് പിയുടെയും പെരുമ്പാവൂർ പോലീസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ പിടികൂടിയത്.കാഞ്ഞിരക്കാട് ലഹരി വില്പനയ്ക്കായി നിൽക്കുന്ന സമയത്താണ് ഈവനിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു.കുറച്ചുനാളുകളായി ഇവർ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു