തൊടുപുഴ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ തട്ടി, പ്രതിയെ മലപ്പുറത്ത് നിന്ന് തൊടുപുഴ പോലീസ് പിടികൂടി
മലപ്പുറം കാളികാവ് സ്വദേശിയായ ആഷിഖിനെയാണ് ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000 രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചാണ് പണം തട്ടിയെടുത്തത്. പ്രതിയെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.