തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ
വഴിയരികിൽ നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
പരപ്പനങ്ങാടിയിൽ വഴിയരികിൽ നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊടക്കല്ല് ചുള്ളിപ്പാറ ചക്കിങ്ങൽ മുഹമ്മദ് ഫവാസ് (23), ചുള്ളിപ്പാറ കുണ്ടൂർ പള്ളിക്കൽ അബ്ദുൾ റാസിഖ് (20) എന്നിവരാണ് പിടിയിലായത്. രാവിലെ പാലത്തിങ്ങലിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്.