വൈക്കം: കടുത്തുരുത്തി അപ്പാഞ്ചിറയിൽ ട്രയിനിൽ നിന്ന് വൈദ്യുതാഘാതമേറ്റ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു
കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ രണ്ടാം വർഷ കംപ്യൂട്ടർ എൻജിനീയർ വിദ്യാർഥിയായ എറണാകുളം കുമ്പളം ശ്രീനിലയം അദ്വൈത് എസ്. ആർ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്.