കണയന്നൂർ: കളമശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട സൈക്കിൾ യാത്രക്കാരന് ദാരുണ അന്ത്യം
കളമശ്ശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ സ്കൂളിന് സമീപത്ത് ലോറിക്കടിയിൽപെട്ട് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് അപകടം നടന്നത് സൈക്കിൾ യാത്രികനായ പള്ളിലാങ്കര സ്വദേശി രാഘവൻ ആണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി രാഘവൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്. എച്ച്എംടി ജംഗ്ഷൻ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.