കോന്നി: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യ പ്രസവം നടന്നു
*കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യ പ്രസവം* പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. സിസേറിയനായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു.