ചേർത്തല: വല്യതോട്ടിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
വല്യതോട്ടിൽ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു. ഓട്ടോറിക്ഷ ഡ്രെവറായ എഴുപുന്ന തെക്ക് കരുമാഞ്ചേരി സ്വദേശി എബിൻ ജോസ് (38) ആണ് മരിച്ചത്. തുറവൂർ-എഴുപുന്ന റോഡിൽ വല്യത്തോട് പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ചേർത്തല-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇടിച്ചത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.