കണ്ണൂർ: മണ്ടൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു:വഴി യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു
Kannur, Kannur | Sep 15, 2025 പഴയങ്ങാടി പിലാത്തറ - പാപ്പിനിശേരി റോഡിലെ മണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 10 ഓടെയാണ് അപകടമുണ്ടായത്.പരുക്കേറ്റവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ടൂർ സ്വദേശി കമലാക്ഷൻ (65) ഇസ്മയിൽ പൂവത്തും തറ (65) എന്നിവർക്കും കാർ ഡ്രൈവർ മണ്ടൂരിലെ ഹസനുമാണ് (60) പരുക്കേറ്റത്. പിലാത്തറ - പാപ്പിനിശേരി KSTP റോഡിൽ ചെറുതും വലുതുമായ അപകടം നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ വാഹനമിടിച്ച് ഒരാൾ മരിച്ചിരുന്നു