തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. എംഎൽഎ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം എംഎൽഎ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുൽ. സംഭവം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവർത്തകരെ നീക്കി. രാഹുൽ കാറിൽനിന്ന് ഇറങ്ങിയില്ല. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുൽ പ്രതികരിച്ചു.